കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോയ്ക്കെതിരെ ബംഗാളില്‍ തൃണമൂലിനായി പ്രചാരണത്തിനിറങ്ങി ജയ ബച്ചന്‍



കൊല്‍ക്കത്ത: (https://ift.tt/2PQQpzb) പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി ബബുല്‍ സുപ്രിയോയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങി ജയ ബച്ചന്‍. ബോളിവുഡ് താരവും സമാജ്‌വാദി പാര്‍ടി എംപിയുമാണ് ജയ ബച്ചന്‍. ഞായറാഴ്ച രാത്രിയോടെ കൊല്‍ക്കത്തയിലെത്തിയ താരം ടോളിഗഞ്ച് എം എല്‍ എയും സ്ഥാനാര്‍ഥിയുമായ അരൂപ് ബിശ്വാസിന് വേണ്ടി വോടര്‍ഭ്യര്‍ഥിക്കും. 

ബംഗാളിന് വേണ്ടത് ബംഗാളിന്റെ മകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തൃണമൂലിന് വേണ്ടിയുള്ള പ്രചാരണം. കൊല്‍ക്കത്തയിലെ സിനിമ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ടോളിഗഞ്ച്. നിരവധി സിനിമ സ്റ്റുഡിയോകളുള്ളതിനാലാണ് അങ്ങനെയൊരു പേര്. അതിനാല്‍ തന്നെ താരത്തിളക്കം പ്രചാരണത്തിന് കൊഴുപ്പേകുമെന്നാണ് ഇരുപാര്‍ടികളുടെയും വിശ്വാസം. ബംഗാളിലെ ജബല്‍പുര്‍ സ്വദേശിയാണ് ജയ ബച്ചന്‍.   

News, National, India, West Bengal, Assembly-Election-2021, Trending, Kolkata, Politics, Political Party, Actress, MP, Entertainment, Jaya Bachchan To Campaign For Trinamool In Bengal Against Babul Supriyo


സമാജ്‌വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ് ബംഗാളില്‍ തൃണമൂലിന് പിന്തുണ അറിയിച്ചിരുന്നു. ഇതാണ് ജയ ബച്ചനെ തൃണമൂലിനായി പ്രചാരണത്തിനിറക്കാന്‍ കാരണം. അഖിലേഷ് യാദവിനൊപ്പം ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവും മമതക്ക് പിന്തുണയുമായെത്തി.

Keywords: News, National, India, West Bengal, Kolkata, Politics, Assembly-Election-2021, Trending, Political Party, Actress, MP, Entertainment, Jaya Bachchan To Campaign For Trinamool In Bengal Against Babul Supriyo

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?