'മരണത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ വ്യക്തിക്ക് കൂടുതല്‍ ആയുസ് നല്‍കുന്നു... ഇത് വൈറലാക്കാനും കഴിയും': തന്റെ മരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരണവുമായി മുന്‍ ലോക്‌സഭ സ്പീകര്‍ സുമിത്ര മഹാജന്‍
ന്യൂഡെല്‍ഹി: (https://ift.tt/3tJaBC6) മരണത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ വ്യക്തിക്ക് കൂടുതല്‍ ആയുസ് നല്‍കുന്നു... ഇത് വൈറലാക്കാനും കഴിയുമെന്ന് മുന്‍ ലോക്‌സഭ സ്പീകര്‍ സുമിത്ര മഹാജന്‍. തന്റെ മരണവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സുമിത്ര മഹാജന്‍ പ്രതികരണവുമായെത്തിയത്. ഹാസ്യരൂപേണയായിരുന്നു പ്രതികരണം.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സുമിത്ര മഹാജന്‍ അന്തരിച്ചുവെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ടുദിവസം മുമ്പ് 78കാരിയായ സുമിത്ര മഹാജനെ ഇന്ദോറിലെ ബോംബെ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് പ്രവേശിപ്പിക്കുകയായിരുന്നു. മരുമകള്‍ക്കും കൊച്ചുമക്കള്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുമിത്ര മഹാജന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സുമിത്ര മഹാജന്‍ അന്തരിച്ചുവെന്ന വാര്‍ത്തയാണ് പരന്നത്.
'മരണവാര്‍ത്ത പരന്നതോടെ തന്റെ ഇളയമകന്‍ മന്ദര്‍ മഹാജന്‍ എന്നെ വിളിക്കുകയായിരുന്നു. എന്നെ സന്ദര്‍ശിച്ച് ആരോഗ്യം വിലയിരുത്തി തിരിച്ച് പോയതിന് ഒരു മണിക്കൂര്‍ കഴിഞ്ഞതോടെയാണ് അവന്‍ വീണ്ടും വിളിച്ചത്. അപ്പോഴാണ് ഞാന്‍ സംഭവം അറിയുന്നത്' -സുമിത്ര മഹാജന്‍ പറഞ്ഞു.
'പിന്നീട് പലയിടങ്ങളില്‍നിന്നും ഫോണ്‍ വിളികളുടെ ഒഴുക്കായിരുന്നു. ഞാന്‍ എല്ലാവരോടും മറുപടി പറഞ്ഞു. എന്നാല്‍ എന്റെ ആശങ്ക മൂത്ത സഹോദരനെയും സഹോദരിയെയും കുറിച്ചായിരുന്നു. കാരണം മഹാരാഷ്ട്രയിലെ ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. അമേരികയിലെ മകനോട് ഞാന്‍ ആരോഗ്യവാനായിരിക്കുന്നുവെന്ന് അറിയിക്കാന്‍ മരുമകളെ ചുമതലപ്പെടുത്തി' -അവര്‍ പറഞ്ഞു.
എന്നാല്‍ പിന്നാലെ ശശി തരൂര്‍ എംപി അനുശോചന ട്വീറ്റ് ചെയ്തതോടെ കാട്ടുതീ പോലെ വ്യാജവാര്‍ത്ത പടര്‍ന്നു. പിന്നീട് അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയും മാപ്പ് പറയുകയുമായിരുന്നു.
തരൂരിന്റെ ട്വീറ്റ് ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി ബി ജെ പി ജനറല്‍ സെക്രടറി കൈലാശ് വിജയ് വാര്‍ഗിയ രംഗത്തെത്തിയിരുന്നു. സുമിത്ര മഹാജന് സുഖമായിരിക്കുന്നുവെന്നും ദീര്‍ഘകാലം ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു വാര്‍ഗിയയുടെ ട്വീറ്റ്. ഇതിനുപിന്നാലെയാണ് പിഴവ് തിരുത്തിയ വിജയ് വാര്‍ഗിയക്ക് നന്ദി രേഖപ്പെടുത്തി അനുശോചനം അറിയിച്ച ട്വീറ്റ് നീക്കം ചെയ്തതായി ശശി തരൂര്‍ അറിയിച്ചത്.
Keywords: News, National, India, New Delhi, Social Media, Viral, Twitter, Shashi Taroor, Speaker, Death, False news of death gives person longer life… can make this viral too: Sumitra MahajanSpoke to Sumitra Mahajan ji's son to convey my sincere apologies at last night's misinformation. He was most gracious & understanding. Delighted to hear she is very much better. Expressed my best wishes to her & her family.
— Shashi Tharoor (@ShashiTharoor) April 23, 2021
Powered by Info News For You

Comments
Post a Comment