മീൻ പിടിത്തത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
മഞ്ചേശ്വരം: (www.kasargodvartha.com 12.04.2021) മീൻ പിടിത്തത്തിനിടെ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മംഗളുറു തന്നിർബാവി സ്വദേശി ദാവൂദ് സിദ്ദീഖ് (39) ആണ് മരിച്ചത്. മഞ്ചേശ്വരം കടൽ തീരത്ത് നിന്ന് ഞായറഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പ് മറ്റ് അഞ്ച് പേരോടൊപ്പം മീൻ പിടിത്തത്തിനായി തന്നിർബാവിയിൽ നിന്ന് പുറപ്പെട്ടതായിരുന്നു ദാവൂദ് സിദ്ദിഖ്. വ്യാഴാഴ്ച രാവിലെ 11.30 ഓടെ പനമ്പൂർ കടൽ തീരത്ത് നിന്ന് 14 നോട്ടികൽ മൈൽ അകലെ വെച്ച് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. പനമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം ലഭിച്ചത്. തലപ്പാടിക്കും മഞ്ചേശ്വരത്തിനും ഇടയിൽ നിന്ന് മീൻ പിടിത്ത തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് സ്വദേശത്തേക്ക് കൊണ്ട് പോയി.
15 വർഷമായി ദാവൂദ് മീൻപിടുത്ത തൊഴിലാളിയാണ്. റെസ്ക്യൂ ഡൈവേഴ്‌സ് തന്നിർബാവി ടീമിലെ അംഗവുമായിരുന്നു.
Keywords: Manjeshwaram, Kasaragod, Kerala, News, Fishermen, Dead, Missing, Dead body, Sea, Fishermen who went missing while fishing was found dead.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment