യുവാവിനെ കടയിൽ കയറി ആക്രമിച്ചതായി പരാതി
കാസർകോട്: (www.kasargodvartha.com 13.04.2021) യുവാവിനെ കടയിൽ കയറി മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. ഇബ്രാഹിം അഹ്‌മദിന്റെ ഉടമസ്ഥതയിലുള്ള കോളിയടുക്കത്തെ ഇന്റീരിയർ കടയിൽ അതിക്രമിച്ചു കയറി സ്ഥാപനത്തിലെ പാർട്ണറായ ബെണ്ടിച്ചാലിലെ ഹബീബിനെ ആക്രമിച്ചെന്നാണ് പരാതി.
കടയിൽ കയറി കത്തിയും പഞ്ചും കൊണ്ട് മുഖത്തു കുത്തി പരിക്കേൽപ്പിക്കുകയും സാധന സാമഗ്രികൾ തല്ലിത്തകർക്കുകയും ചെയ്തതായും കയ്യിലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചതായും ഹബീബ് പരാതിപ്പെട്ടു.
ഹബീബിനെ ചെങ്കള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, News, Man, Attack, Shop, Complaint, Police, Young man attacked from the shop, complaint.
Powered by Info News For You

Comments
Post a Comment