പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ പാത്രങ്ങളുമായി തടവുകാർ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർക്ക് പരിക്ക്
മംഗളുറു: (www.kasargodvartha.com 25.04.2021) ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനിടെ മംഗളൂറിലെ ജില്ലാ സബ് ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. രണ്ട് തടവുകാർക്ക് പരിക്കേറ്റു. കവർചാ കേസിൽ അറസ്റ്റിലായ സമീർ അൻസാർ, സൈനുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.\
ഇവരെ സ്പൂണും മറ്റ് പാത്രങ്ങളും ഉപയോഗിച്ച് സഹതടവുകാർ ആക്രമിക്കുകയായിരുന്നു എന്നാണ് റിപോർട്. സമീറിന്റെ കൈയ്ക്കും കാലിനും സൈനുദ്ദീന്റെ തോളിലും പുറകിലും പരിക്കേറ്റു. രണ്ടുപേരെയും ജില്ലാ വെൻലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിറ്റി പൊലീസ് കമീഷണർ ശശി കുമാർ ജയിൽ സന്ദർശിച്ചു.
Keywords: News, Top-Headlines, Food, Jail, Mangalore, Karnataka, Case, Prisoners clashed with utensils during breakfast.
Powered by Info News For You

Comments
Post a Comment