സ്‌കൂടെറിലേക്ക് കാറിടിച്ച് റോഡിൽ വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു

മംഗളുറു: (www.kasargodvartha.com 14.04.2021) കാർ സ്‌കൂടെറിൽ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. മംഗളുറു ലെൻസ് കാർട് ഡോട് കോമിലെ ജോലിക്കാരനായ ധീമന്ത് രബീന്ദ്രയാണ് മരിച്ചത്. മംഗളുറു ദേശീയപാതയിൽ യെക്കൂരിന് സമീപത്താണ് അപകടം നടന്നത്.
                                                                            

ധീമന്ത് രബീന്ദ്ര തൊക്കോട്ടിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച വീണ അദ്ദേഹത്തിന് മേൽ അത് വഴി വന്ന സിറ്റി ബസ് കയറി ഇറങ്ങി. ഗുരുതരാവസ്ഥയിലായ യുവാവിനെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നാഗൂരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.


Keywords: Mangalore, News, Accident, Karnataka, Youth, Accidental Death, Obituary, Scooter, Top-Headlines, Young man was hit by a car on the road and died on the spot.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?