പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി


പുണെ: (https://ift.tt/3gtfw6e) പുണെയില്‍ ഇന്ദൂരി ഗ്രാമത്തില്‍ പെണ്‍മക്കളെ വീട്ടില്‍നിന്നു വിളിച്ചിറക്കി റോഡില്‍ കിടത്തി ട്രക് കയറ്റിക്കൊന്ന് പിതാവും ജീവനൊടുക്കി. ട്രക് ഡ്രൈവറായ ഭരത് ബരാട്ടെയാണ് (40) മക്കളായ നന്ദിനി (18), വൈഷ്ണവി (14) എന്നിവരെ കൊന്നത്. പ്രണയബന്ധമാണ് പെണ്‍മക്കളെ കൊല്ലാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. 

നന്ദിനി, പ്രണയിക്കുന്ന ആളോട് ഫോണില്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം ഭരത് കണ്ടു. ഇതിനു വൈഷ്ണവി പിന്തുണ കൊടുക്കുന്നുണ്ടെന്നതും ഭരതിനെ ചൊടിപ്പിച്ചു. ദേഷ്യം മൂത്ത പിതാവ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തി. തുടര്‍ന്ന് പെണ്‍മക്കളെ വീട്ടില്‍ നിന്നു വിളിച്ചിറക്കി, റോഡില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഇതനുസരിച്ചു. തുടര്‍ന്ന് ട്രക് ഓടിച്ചു അവരുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. 

News, National, India, Pune, Crime, Father, Killed, Daughter, Police, Obituary, Man murders girls before killing himself in Maval


രംഗം കണ്ടുവന്ന ഭാര്യയോടും റോഡില്‍ കിടക്കാന്‍ പറഞ്ഞെങ്കിലും ഭയന്ന അവര്‍ ഓടി. ഇതോടെ ട്രകിനു മുന്നില്‍ ചാടി ഭരത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു.

Keywords: News, National, India, Pune, Crime, Father, Killed, Daughter, Police, Obituary, Man murders girls before killing himself in Maval

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?