പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ നടന്‍ ധര്‍മജനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; കോട്ടയത്ത് വോടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
ബാലുശ്ശേരി: (www.kvartha.com 06.04.2021) പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ ബാലുശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. 86, 87, 88 ബൂതുകളുടെ വോടെടുപ്പ് നടക്കുന്ന കരുമല എസ് എം എം എ യു പി സ്‌കൂളിലാണ് സംഭവം. കുറച്ചു സമയം നീണ്ട തര്‍ക്കത്തിനു ശേഷം സ്ഥാനാര്‍ഥി പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
അതിനിടെ കോട്ടയം എസ് എച്ച് മൗണ്ട് സെന്റ് മര്‍സെല്‍നാസ് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പില്‍ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. സ്‌കൂളിന്റെ പടിക്കെട്ടു കയറുന്നതിനിടെയാണ് മരണം.
Keywords: Actor Dharmajan, who was visiting a polling station, stopped by LDF activists; Housewife who came to vote in Kottayam collapsed and died, Kozhikode, News, Politics, Assembly-Election-2021, UDF, LDF, Trending, Kerala.
Powered by Info News For You
Comments
Post a Comment