സാമ്പിളെടുക്കാതെ തന്നെ കോവിഡ് പരിശോധന ഫലം നല്‍കി; യുപിയില്‍ അന്വേഷണത്തിന് ഉത്തരവ്


ലഖ്‌നൗ: (https://ift.tt/2PDf6zu) ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ സാമ്പിളെടുക്കാതെ തന്നെ കോവിഡ് പരിശോധന ഫലം നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റിനും മെഡികല്‍ ഓഫീസറിനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹര്‍പൂര്‍ സ്വദേശിയായ രാഘവേന്ദ്ര കുമാര്‍ മിശ്രയെന്നയാളാണ് പരാതി നല്‍കിയത്. 

രാഘവേന്ദ്രയുടെ സഹോദരന്‍ ബ്രിജേന്ദ്ര മിശ്രക്ക് ഏപ്രില്‍ 18ന് കോവിഡ് പരിശോധന നടത്തുകയും 20ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 20ന് തന്നെ ആരോഗ്യപ്രവര്‍ത്തകരെത്തി മറ്റ് കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. പരിശോധനയില്‍ രാഘവേന്ദ്രയുടെ മാതാവിനും പിതാവിനും രോഗം സ്ഥിരീകരിച്ചു. 

News, National, India, Uttar Pradesh, Lucknow, Health, Health and Fitness, Trending, COVID-19, Test, Complaint, Covid-19 goof-up: UP health dept issues test report without taking samples, Ballia CMO orders probe


ഈ സമയം വീട്ടിലില്ലാതിരുന്ന രണ്ട് ബന്ധുക്കള്‍ കോവിഡ് പോസിറ്റീവാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നുവെന്ന് രാഘവേന്ദ്ര ആരോപിക്കുന്നു. ഇവരുടെ സാമ്പിള്‍ പോലും ശേഖരിക്കാതെയായിരുന്നു പരിശോധനഫലം നല്‍കിയതെന്ന് രാഘവേന്ദ്ര കുമാര്‍ പരാതിയില്‍ പറഞ്ഞു. 

Keywords: News, National, India, Uttar Pradesh, Lucknow, Health, Health and Fitness, Trending, COVID-19, Test, Complaint, Covid-19 goof-up: UP health dept issues test report without taking samples, Ballia CMO orders probe

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?