ഈ വഴി കടന്നു പോകുമ്പോൾ നിങ്ങൾക്ക് സൗജന്യമായി സോപ് ഉപയോഗിക്കാം മാസ്ക് എടുക്കാം

ഉഴവൂർ: (www.kvartha.com 24.04.2021) ഈ വഴി കടന്നു പോകുമ്പോൾ നിങ്ങൾക്ക് സൗജന്യമായി സോപ് ഉപയോഗിക്കാം മാസ്ക് എടുക്കാം. ഇങ്ങനെയൊരു ബോർഡ് എഴുതി തൂക്കിയിരിക്കുകയാണ് ഉഴവൂർ–ഇടക്കോലി റോഡിൽ കൈപ്പാറേട്ട് കെ യു ഏബ്രഹാമിന്റെ വീടിനു മുന്നിൽ.

'സ്നേഹമുള്ളവരെ, നിങ്ങൾ ഈ വഴി കടന്നു പോകുമ്പോൾ ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോപ്, അണുനാശിനി എന്നിവ ഉപയോഗിച്ചു കൈകൾ കഴുകി പോകാൻ ശ്രദ്ധിക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. കൊറോണ എന്ന മഹാവിപത്തിൽ നിന്നും സ്വയം രക്ഷപ്പെടുക. നമ്മുടെ നാടിനെ രക്ഷപ്പെടുത്തുക' കഴിഞ്ഞ മാർചിൽ വീടിനുമുന്നിൽ തൂക്കിയ ബോർഡിൽ ഇതാണ് വാചകമെങ്കിൽ കോവിഡ് രണ്ടാം ഘട്ടത്തിൽ 'ഒപ്പം എല്ലാവർക്കും മാസ്കും ഉപയോഗിക്കാം' എന്ന വാചകം കൂടി എഴുതി ചേർത്തിട്ടുണ്ട്.

News, Mask, COVID- 19, Kerala, State, Top-Headlines,

കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായപ്പോൾ കൈ കഴുകുന്നതിനുള്ള സംവിധാനം കൂടാതെ ഒപ്പം എല്ലാവർക്കും മാസ്കുകൾ കൂടി സൗജന്യമായി നൽകുകയാണ് ഇദ്ദേഹം. അനുവാദം വേണ്ട. മാസ്ക് എടുക്കാം, ഉപയോഗിക്കാം എന്നെഴുതിയ പുതിയ ബോർഡ്. പൊടിയും അഴുക്കും പുരളാതെ പാക് ചെയ്ത 10 മാസ്കുകൾ എപ്പോഴും ഏബ്രഹാമിന്റെ വീടിനു മുന്നിൽ ഉണ്ടാകും. ക്ലിപ് ഉപയോഗിച്ചു ഓരോന്നായി തൂക്കിയിട്ടിരിക്കുകയാണ്.

10 എണ്ണം തീർന്നാൽ അടുത്ത 10 എണ്ണം എത്തും. സൗജന്യമാണെങ്കിലും ഒന്നിൽ കൂടുതൽ ആരും എടുക്കാറില്ലെന്നു ഏബ്രഹാം പറഞ്ഞു. റെയിൽവേ മെകാനികെൽ എൻജിനീയറായിരുന്ന ഏബ്രഹാമും ഭാര്യ റിട. അധ്യാപിക കത്രീനയുമാണ് വീട്ടിലുള്ളത്.

Keywords: News, Mask, COVID- 19, Kerala, State, Top-Headlines, When passing this way you can use soap for free and take the mask.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?