കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി; ഓടികൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം, പരിക്കേറ്റ യുവതി നടുറോഡില്‍ ഒന്നര മണിക്കൂര്‍


കൊല്ലം: (https://ift.tt/3tfPd79) കോവിഡ് പോസിറ്റീവ് ആണെന്ന വിവരം അറിഞ്ഞ് യുവതി പരിഭ്രാന്തിയിലായതോടെ ഓടിച്ചുകൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. വിവരം ഫോണ്‍ സന്ദേശത്തിലൂടെ അറിഞ്ഞതോടെ യുവതി ഓടിച്ച കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കോവിഡ് ആയതിനാല്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പരിക്കേറ്റ യുവതി റോഡില്‍ ഇരുന്നത് ഒന്നര മണിക്കൂറോളം.

കൊല്ലം കടയ്ക്കലില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് പോസിറ്റീവ് ആണെന്ന് വിവരം ലഭിക്കുന്നത്. ഇതോടെയാണ് യുവതിയുടെ കാര്‍ നിയന്ത്രണം വിട്ടത്. യുവതിയുടെ മുഖത്ത് നിസാര പരിക്കേറ്റു. 

അതേസമയം അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു പോയിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതോടെ യുവതിയെ കൊണ്ടു പോകാന്‍ 108 ആംബുലന്‍സ് ഉള്‍പെടെയുള്ളവര്‍ തയ്യാറായില്ല.

News, Kerala, State, Kollam, COVID-19, Accident, Car, Car Accident, Help, Trending, Health, Message, Mobile Phone, Technology, Car accident, while got message informing Covid positive at Kollam


വീട്ടിലാക്കിയാല്‍ മതിയെന്ന് യുവതി പറഞ്ഞെങ്കിലും സ്വകാര്യ ആംബുലന്‍സ് സെര്‍വീസുകളും ഇവരെ കയറ്റാന്‍ തയ്യാറായില്ല. പിന്നീട് കടയ്ക്കല്‍ പൊലീസ് ഇടപെട്ട് 108 ആംബുലന്‍സിനെ വിളിച്ചു വരുത്തിയെങ്കിലും ഇവരും പിന്മാറുകയായിരുന്നു. തുടര്‍ന്ന് ബന്ധുവായ യുവതിയെത്തി സ്വാകാര്യ വാഹനത്തില്‍ ഇവരെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

സ്ഥലത്തെത്തിയ അഗ്‌നി രക്ഷാസേന യുവതിയ്ക്ക് പി പി ഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടു പോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാനും വിസമ്മതിക്കുകയായിരുന്നു.

Keywords: News, Kerala, State, Kollam, COVID-19, Accident, Car, Car Accident, Help, Trending, Health, Message, Mobile Phone, Technology, Car accident, while got message informing Covid positive at Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?