ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീന്‍: ഏപ്രില്‍ മാസം തന്നെ റഷ്യയുടെ സ്പുട്‌നിക് വാക്‌സീന്‍ രാജ്യത്ത് എത്തും; മേയ് ആദ്യ വാരം മുതല്‍ വിതരണം ആരംഭിക്കും


ന്യൂഡെല്‍ഹി: (https://ift.tt/2OTTzlJ) ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനായ റഷ്യയുടെ കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് V ഏപ്രില്‍ മാസം തന്നെ രാജ്യത്ത് എത്തുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ബാല വെങ്കിടേഷ് വര്‍മ. ഏപ്രില്‍ അവസാനത്തോടെ രാജ്യത്ത് എത്തുമെന്നും മേയ് ആദ്യ വാരം മുതല്‍ വിതരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

മേയ് മാസത്തിന്റെ തുടക്കത്തില്‍ ചുരുക്കം കുറച്ചു പേര്‍ക്കാകും വാക്‌സീന്‍ നല്‍കുക. പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡ് അസ്ട്രാസെനക വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റിയൂട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്‌സീന്‍ എന്നീ വാക്‌സീനുകളാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്നത്. സ്പുടിനിക് വാക്‌സീന്‍ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.

റഷ്യയുടെ സ്പുട്‌നിക് V വാക്‌സീന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. വാക്‌സീന് ഇന്ത്യയില്‍ ചില ഉപാധികളോടെ ഉപയോഗാനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനു കീഴിലുള്ള വിദഗ്ധ സമിതി  ശുപാര്‍ശ ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് അനുമതി.

News, National, India, New Delhi, Vaccine, Technology, Business, Finance, COVID-19, Trending, Health, Sputnik V deliveries to India to begin in April: Indian envoy


കോവിഡ് വാക്‌സീന്‍ സ്പുട്‌നിക് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനൊപ്പം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള സാധ്യതയും കേന്ദ്രം തേടിയിരുന്നു. വിതരണ കരാറുള്ള ഡോ. റെഡ്ഡീസിനു പുറമേ ഉല്‍പാദന കരാറുള്ള 5 കമ്പനികളുമായി ചര്‍ച്ച നടക്കുന്നതായി കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. 

കോവാക്‌സീന്‍ മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റിയൂടിലും ഉല്‍പാദിപ്പിക്കും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് കോവാക്‌സീന്‍ ഉല്‍പാദനം.

Keywords: News, National, India, New Delhi, Vaccine, Technology, Business, Finance, COVID-19, Trending, Health, Sputnik V deliveries to India to begin in April: Indian envoy

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?