പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമവും വിഫലം; ചുംബനത്തിലൂടെ പ്രിയതമ പകര്‍ന്ന് നല്‍കിയ അവസാന ശ്വാസവുമെടുത്ത് ആ ഹൃദയം നിലച്ചു, ചിത്രം വൈറല്‍


ആഗ്ര: (https://ift.tt/3xiQQnf) രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ പേടിച്ച് അകലെ നിന്നുള്ള കാഴ്ചയെ പോലും ഭയക്കുകയും സഹായിക്കാനാവാത്ത സാധാരണക്കാരുടെ നിസഹായതയുമാണ്. ഈ കെട്ട കാലഘട്ടത്തില്‍ അത്തരത്തില്‍ ഒരു ചിത്രമാണ് പുറത്തു വരുന്നത്. പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമമായി ചുംബനത്തിലൂടെ പ്രാണവായു നല്‍കിയെങ്കിലും ആ ഹൃദയം അല്പസമയത്തിനകം നിലച്ചു. 

News, National, India, Agra, Photo, Social Media, COVID-19, Trending, Health, Health and Fitness, Husband dies in wife's lap due to lack of oxygen, picture goes viral


കോവിഡ് ബാധിച്ച് ശ്വാസം കിട്ടാതെ മരണത്തോട് മല്ലിടുന്ന പ്രിയപ്പെട്ടവനെയും കൊണ്ട് ആഗ്ര എസ് എന്‍ എം മെഡികല്‍ കോളജ് ആശുപത്രിയിലേക്കോടിയെങ്കിലും ഓക്‌സിജന്‍ ക്ഷാമം മൂലം ആ മനുഷ്യനെ മുറ്റത്ത് തന്നെ നിര്‍ത്തുകയായിരുന്നു. പക്ഷെ ആരൊക്കെ പുറത്ത് നിര്‍ത്തിയാലും പ്രിയപ്പെട്ടവനെ ജീവിതത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുള്ള ആ ഭാര്യയുടെ അവസാന ശ്രമമായിരുന്നു ഇത്. എന്നാല്‍ പ്രിയതമ പകര്‍ന്ന് നല്‍കിയ അവസാന ശ്വാസവുമെടുത്ത്, ആ മടിയില്‍ കിടന്ന്, ആ ഹൃദയം നിലച്ചു. 

ഒക്‌സിജന്‍ ലഭിക്കാതെ മരിച്ച് വീണവരുടെ ഭീകര വാര്‍ത്തയാണ് ഉത്തരേന്ത്യയില്‍നിന്ന് പുറത്തു വരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ യുഎസ്, ബ്രിടെന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.


Keywords: News, National, India, Agra, Photo, Social Media, COVID-19, Trending, Health, Health and Fitness, Husband dies in wife's lap due to lack of oxygen, picture goes viral

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?