ഇത്തവണ ചാത്തന്നൂര്‍ മണ്ഡലം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ച് മുന്നണികള്‍; വിജയം ആര്‍ക്കൊപ്പം?

ചാത്തന്നൂര്‍: (www.kvartha.com 03.04.2021) കൊല്ലം ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ചാത്തന്നൂരില്‍ ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജിഎസ് ജയലാലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിബി ഗോപകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി പീതാംബര കുറുപ്പുമാണ് ഇത്തവണ കരുത്തുകാട്ടാന്‍ രംഗത്തിറങ്ങിയത്. പ്രഗല്‍ഭരായ സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെ മണ്ഡലത്തിന്റെ ഗതി എങ്ങോട്ടാകുമെന്നത് നിര്‍വചിക്കാനാകില്ല. 

ഇത്തവണയും അനായാസ വിജയമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. അട്ടിമറി വിജയമാണ് ജില്ലയില്‍ യുഡിഎഫിന്റെ പതീക്ഷ. ഇരുമുന്നണികള്‍ക്കും പ്രതിരോധം തീര്‍ക്കുകയാണ് എന്‍ഡിഎ. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മികച്ച വിജയം ആവര്‍ത്തിക്കുമെന്ന് ജയലാല്‍ പറയുന്നു. ഭൂരിപക്ഷത്തെക്കാള്‍ കുറഞ്ഞ വോടായിരുന്നു(33,199) അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ രണ്ടാം സ്ഥാനത്തെത്തിയ ബിബി ഗോപകുമാറിന് ലഭിച്ചത്. 

News, Kerala, Politics, Election, LDF, UDF, BJP, NDA, Candidates confirm capture of Chathannoor constituency this time

ഇത്തവണ വിജയിക്കുമെന്നാണ് ഗോപകുമാറിന്റെ പ്രതീക്ഷ. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പാരമ്പര്യം തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പീതാംബരക്കുറുപ്പ്. 2016ല്‍ ജി എസ് ജയലാല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥിയായി ജയിച്ചത്. 67,606 വോടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഭാരതീയ ജനത പാര്‍ടി നേതാവ് ബി ബി ഗോപകുമാര്‍ 50.76% വോടുകള്‍ നേടി പരാജയപ്പെട്ടു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് മൂന്ന് മുന്നികളും ഉറച്ചു വിശ്വസിക്കുന്നു. ജനങ്ങള്‍ ആര്‍ക്കൊപ്പം എന്നറിയാന്‍ തെരെഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കാം.

Keywords: News, Kerala, Politics, Election, LDF, UDF, BJP, NDA, Candidates confirm capture of Chathannoor constituency this time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?