ലോക്ഡൗണിന് സാധ്യതയില്ല, വാരാന്ത്യ കര്‍ഫ്യൂ തുടര്‍ന്നേക്കും; സര്‍വകക്ഷിയോഗം ഇന്ന്
കേരളം (www.evisionnews.co): സംസ്ഥാനത്ത് പ്രതിദിന കാല്‍ ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്ന്. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനും സാധ്യത. ലോക്ഡൗണിലൂടെ പൂര്‍ണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമാണ്.
നിയന്ത്രണങ്ങള്‍ ഏതുരീതിയില്‍ വേണമെന്ന് ചര്‍ച്ചചെയ്യാനും പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. പൂര്‍ണമായ അടച്ചിടലിനോട് എല്‍ഡിഎഫും യോജിക്കില്ല. പൂര്‍ണ ലോക്ഡൗണ്‍ തൊഴില്‍നഷ്ടത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതിനാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.
Powered by Info News For You

Comments
Post a Comment