മിസിസ് ശ്രീലങ്ക വേള്‍ഡ് മത്സരത്തില്‍ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച മിസിസ് വേള്‍ഡും കൂട്ടാളിയായ ശ്രീലങ്കന്‍ മോഡലും അറസ്റ്റില്‍
കൊളംബോ: (https://ift.tt/39U2A5o) കഴിഞ്ഞ ദിവസം നടന്ന മിസിസ് ശ്രീലങ്ക വേള്‍ഡ് മത്സരത്തില്‍ വിജയിയായ സുന്ദരിയുടെ കിരീടം തട്ടിപ്പറിച്ച മിസിസ് വേള്‍ഡും കൂട്ടാളിയായ ശ്രീലങ്കന്‍ മോഡലും അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷത്തെ മിസിസ് ശ്രീലങ്ക കൂടിയായ മിസിസ് വേള്‍ഡ് കരലൈന്‍ ജൂരിയും മോഡല്‍ ചൂല പദ്‌മേന്ദ്രയുമാണ് അറസ്റ്റിലായത്. ജാമ്യത്തില്‍ വിട്ടയച്ച ഇരുവരും 19നു കോടതിയില്‍ ഹാജരാകണം. മത്സരവേദിക്കു കേടു വരുത്തിയതിനാണ് അറസ്റ്റിലായത്.
ഞായറാഴ്ച നടന്ന മിസിസ് ശ്രീലങ്ക വേള്‍ഡ് മത്സരത്തിലാണു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പുഷ്പിക ഡിസില്‍വയെ വിധികര്‍ത്താക്കള്‍ ഈ വര്‍ഷത്തെ മിസിസ് ശ്രീലങ്ക വേള്‍ഡ് ആയി പ്രഖ്യാപിച്ച് കിരീടധാരണം നടത്തിയതിനു പിന്നാലെ വേദിയിലുണ്ടായിരുന്ന കരലൈന്‍ ജൂരി, പുഷ്പിക വിവാഹമോചനം നേടിയതിനാല്‍ കിരീടത്തിന് അര്‍ഹയല്ലെന്നു പ്രഖ്യാപിക്കുകയായിരുന്നു.
തുടര്‍ന്ന് കരലൈനും ചൂലയും ചേര്‍ന്നു പുഷ്പികയുടെ മുടിയില്‍ നിന്നു കിരീടം ബലമായി അഴിച്ചുമാറ്റി, ആദ്യ റണര്‍ അപിനെ അണിയിച്ച് മത്സര ജേതാവായി പ്രഖ്യാപിച്ചു. എന്നാല്‍, പുഷ്പിക ഭര്‍ത്താവുമായി അകന്നു കഴിയുകയാണെങ്കിലും വിവാഹമോചിതയല്ല എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സംഘാടകര്‍ മാപ്പ് ചോദിച്ചിരുന്നു. തുടര്‍ന്ന് കിരീടം പുഷ്പികയ്ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്തിരുന്നു.
Powered by Info News For You

Comments
Post a Comment