മലമുകളിലെ കുടിലിൽ പെയ്യുന്നത് മനക്കുളിരിന്റെ കണ്ണീർ മഴ

- സൂപ്പി വാണിമേൽ 

കാസർകോട്: (www.kvartha.com 14.04.2021) കർണാടക അതിരിടുന്ന പാണത്തൂർ മലയോരത്തെ കുടിലിൽ പെയ്യുന്നത് മനക്കുളിരിന്റെ കണ്ണീർമഴ. 'സന്തോഷംകൊണ്ട് സങ്കടം വരുന്നു' - റാഞ്ചി ഐ ഐ എം അസി.പ്രൊഫസറായി നിയമനം ലഭിച്ച രഞ്ജിത് ആർ പാണത്തൂരിന്റെ പിതാവ് രാമചന്ദ്രനും മാതാവ് ബേബിയും പറയുന്നു. ഇരുവരുടേയും മുഖത്ത് പുഞ്ചിരിയും വിഷാദവും മാറിമറിയുകയാണ്.                                                                                  

Kasaragod, News, Kerala, Karnataka, Social Media, Education, Facebook Post, High Court, University, Tears of happiness in the hut at the top of the hill.

പിറന്ന, വളർന്ന, ഇപ്പോഴും കഴിയുന്ന കുടിലിന്റെ പശ്ചാത്തലത്തിൽ രഞ്ജിത് തന്റെ ജീവിതം പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായി തുടരുകയാണ്. 'എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരുംമുമ്പ് വാടിപ്പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവക്ക് പകരം സ്വപ്നസാക്ഷാത്കാരത്തിന്റെ കഥകൾ ഉണ്ടാവണം. ഒരുപക്ഷെ തലക്ക് മുകളിൽ ഇടിഞ്ഞുവീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം. പക്ഷെ ആകാശത്തോളം സ്വപ്നം കാണുക. ഒരുനാൾ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താം' - എന്നാണ് നാട്ടുകാർക്കും വീട്ടുകാർക്കും രഞ്ജുവായ രഞ്ജിത് മൂന്നുദിവസം മുമ്പ് ഫേസ്ബുകിൽ കുറിച്ചത്.

പഠനവും ഉപരിപഠനവും ഉൾപെടെ എല്ലാ തീരുമാനങ്ങളും രഞ്ജുവിന്റേതായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

അനുമോദനങ്ങൾക്കൊപ്പം ദലിതനായ രഞ്ജിതിന് നാലാം റാങ്കുകാരനായിട്ടും അസി.പ്രൊഫസർ തസ്തികയിൽ നിയമനം നിഷേധിച്ച കാലികറ്റ് സർവകലാശാലക്കെതിരെ വിമർശവും ഉയരുന്നുണ്ട്. 'ഇടതു സിൻഡികേറ്റിന് കാലം കാത്തുവെച്ച സമ്മാനം' എന്നാണ് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്.

ഏറെ പ്രക്ഷോഭങ്ങൾക്ക് ശേഷം പട്ടിക വർഗത്തിൽ ഉൾപെടുത്തിയ മറാഠി വിഭാഗക്കാരനാണ് രഞ്ജിത്. 2019 ഡിസംബറിലായിരുന്നു അസി.പ്രൊഫസർമാരുടെ നാല് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഇന്റർവ്യൂ നടന്നു. എന്നാൽ രഞ്ജിത് ഉൾപെടെ അർഹതയുള്ള പലർക്കും നിയമനം ലഭിച്ചില്ല. ഇതിനെതിരെ മുൻ സിൻഡികേറ്റ് അംഗം ഡോ. പി എം റശീദ് അഹ്‌മദ് ഹൈകോടതിയെ സമീപിച്ചിരുന്നു. സംവരണ ക്രമവിവരപ്പട്ടികയുടെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുണ്ടെന്നാണ് സർവകലാശാല ഹൈകോടതിയെ ബോധിപ്പിച്ചത്.

Keywords: Kasaragod, News, Kerala, Karnataka, Social Media, Education, Facebook Post, High Court, University, Tears of happiness in the hut at the top of the hill.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?