'ഹൃദയഭേദകം, ആഗോള സമൂഹം ആവശ്യമായ സഹായം നല്‍കണം'; ഇന്ത്യയിലുണ്ടായ ഓക്‌സിജന്‍ ക്ഷാമത്തില്‍ പ്രതികരണവുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ്


ന്യൂഡെല്‍ഹി: (https://ift.tt/3tJaBC6) കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുമ്പോള്‍ ഇന്ത്യയിലുണ്ടായ ഓക്‌സിജന്‍ ക്ഷാമത്തില്‍ ആഗോള സമൂഹം സഹായിക്കണമെന്ന് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തു. 

'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങള്‍ ഹൃദയഭേദകമാണ്. ആഗോള സമൂഹം ആവശ്യമായ സഹായം നല്‍കണം' ട്വീറ്റില്‍ പറയുന്നു.

ഓക്സിജന്റെ കുറവ് കാരണം 25 രോഗികള്‍ മരിച്ചതായി ശനിയാഴ്ച ഡെല്‍ഹിയിലെ ആശുപത്രി റിപോര്‍ട് ചെയ്തു. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും സഹായം തേടി കത്തയച്ചിട്ടുണ്ട്.

News, National, India, New Delhi, COVID-19, Health, Health and Fitness, Twitter, Social Media, Help, Trending, 'Heartbreaking': Greta Thunberg Seeks Global Response To Oxygen Shortage


യുകെ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ് എന്നിവയുള്‍പെടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക്  ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

Keywords: News, National, India, New Delhi, COVID-19, Health, Health and Fitness, Twitter, Social Media, Help, Trending, 'Heartbreaking': Greta Thunberg Seeks Global Response To Oxygen Shortage

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?