കോന്നിയില്‍ വോട് കച്ചവടം നടന്നെന്ന് സംശയിക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനീഷ് കുമാര്‍

കോന്നി: (www.kvartha.com 08.04.2021) കോന്നിയില്‍ വോട് കച്ചവടം നടന്നെന്ന് സംശയിക്കുന്നതായും ബിജെപി എത്ര വോട് മറിച്ചാലും മണ്ഡലത്തില്‍ എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍. വള്ളിക്കോട്, കലഞ്ഞൂര്‍, കോന്നി പഞ്ചായത്തുകളില്‍ ബിജെപി സംവിധാനം നിര്‍ജീവമായിരുന്നു. ചിലയിടത്ത് ബൂത് ഏജന്റുമാര്‍ പോലുമുണ്ടായിരുന്നു. 

ബിജെപിയെ കൂടാതെ മറ്റ് ചില സംഘടനകളുടെ സഹായവും കോണ്‍ഗ്രസിന് ലഭിച്ചുവെന്നും ജനീഷ് കുമാര്‍ പറഞ്ഞു. അവസാന ആറ് ദിവസം ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ഇല്ലായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം 39,000 വോട്ട് അദ്ദേഹം നേടിയതാണ്. ബൂത് തലങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്നും ജനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

News, Kerala, Election, Politics, LDF, BJP, Congress, Konni, LDF candidate Janish Kumar says that suspects vote-buying in Konni

Keywords: News, Kerala, Election, Politics, LDF, BJP, Congress, Konni, LDF candidate Janish Kumar says that suspects vote-buying in Konni


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?