മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍; സചിന്‍ തെന്‍ഡുല്‍കര്‍ ആശുപത്രിയില്‍

മുംബൈ: (www.kvartha.com 02.04.2021) മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം. ക്രികെറ്റ് ഇതിഹാസം സചിന്‍ തെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 27നാണ് സചിന് കോവിഡ് സ്ഥിരീകരിച്ചത്.Sachin Tendulkar hospitalized a week after testing positive for Covid-19, Mumbai, News, Sports, Cricket, Sachin Tendulker, COVID-19, Treatment, Hospital, Twitter, National
ലോകകപ്പ് നേടിയതിന്റെ പത്താം വാര്‍ഷികത്തിന്റെ ആശംസകള്‍ പങ്കുവച്ച് സചിന്‍ നല്‍കിയ ട്വീറ്റിലാണ് താന്‍ ആശുപത്രിയില്‍ ചികിത്സയിലായ വിവരവും അദ്ദേഹം വ്യക്തമാക്കിയത്. 'നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. മുന്‍കരുതല്‍ എടുക്കണമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ പാലിച്ച് ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുറച്ചു ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും ടീമംഗങ്ങള്‍ക്കും എന്റെ ആശംസകള്‍.' സചിന്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് സ്ഥിരീകരിച്ച വിവരവും സചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വീട്ടില്‍ മറ്റാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ ക്വാറന്റൈനിലായിരുന്ന സച്ചിനെ വെള്ളിയാഴ്ചയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords: Sachin Tendulkar hospitalized a week after testing positive for Covid-19, Mumbai, News, Sports, Cricket, Sachin Tendulker, COVID-19, Treatment, Hospital, Twitter, National.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?