'സൂര്യൻ കൊറോണയെ കൊല്ലും', മോഡിയുടെ റാലിയിൽ മാസ്‌ക് ധരിക്കാത്തതിനെ കുറിച്ച് പ്രവർത്തകൻ, വീഡിയോ വൈറൽ
കൊൽക്കത്ത: (www.kvartha.com 18.04.2021) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പശ്ചിമ ബംഗാൾ കൂച്ച് ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഭൂരിഭാഗം പ്രവർത്തകരും മാസ്‌ക് ധരിക്കാതെ പങ്കെടുത്തതിനെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകനോട് ഒരാളുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായി. ആളുകൾ സൂര്യനിൽ നിന്നാൽ കൊറോണ വൈറസ് അപ്രത്യക്ഷമാകും എന്നായിരുന്നു പ്രവർത്തകന്റെ 'കണ്ടെത്തൽ'.
ലല്ലൻടോപ് റിപോർടറോടാണ് പ്രധാനമന്ത്രിയുടെ റാലിക്കിടെ യുവാവ് സംസാരിച്ചത്. ' ഞാൻ സൂര്യനു കീഴിലാണ് ഇരിക്കുന്നത്, അതിനാൽ കൊറോണ വൈറസ് അപ്രത്യക്ഷമാകും. കൊറോണ വൈറസിനെ ഞാൻ ഭയപ്പെടുന്നില്ല. സൂര്യനിൽ ഇരിക്കുമ്പോൾ നിങ്ങൾ കൂടുതൽ വിയർക്കുന്നു, കൊറോണ വൈറസിന് നിങ്ങളെ തൊടാൻ കഴിയില്ല. ഇതാണ് എന്റെ വിശ്വാസം, അതിനാൽ ഞാൻ മാസ്ക് ധരിക്കുന്നില്ല' എന്നാണ് യുവാവ് പറഞ്ഞത്.
ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പരിഹസിച്ച് കൊണ്ട് നിരവധി കമന്റുകളും വരുന്നു. തുടർചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ട് ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപോർട് ചെയ്യുന്നതിനിടെയാണ് ഇത്തരം പ്രതികരണങ്ങൾ വരുന്നത് എന്നതാണ് ശ്രദ്ധേയം.
Keywords: Kolkata, News, World, News, India, Top-Headlines, Narendra Modi, Rally, Viral, 'Sun will kill corona', activist goes viral over video of Modi not wearing mask at rally.
Powered by Info News For You

Comments
Post a Comment