'ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉമ്മവെക്കും, നിങ്ങള്‍ക്കെന്നെ തടയാനാവുമോ?' കര്‍ഫ്യൂ ലംഘിച്ച് ദമ്പതികള്‍: അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്


ദേശീയം (www.evisionnews.co): ദല്‍ഹിയിലെ വീക്കെന്റ് കര്‍ഫ്യൂ ലംഘിച്ച ദമ്പതികള്‍ക്കെതിരെ കേസെടുത്ത് ദല്‍ഹി പോലീസ്. മാസ്‌ക് വെയ്ക്കാതെ കാറില്‍ സഞ്ചരിച്ച ഇവേെരപാലീസ് തടഞ്ഞുനിര്‍ത്തുകയും ഇതിന് പിന്നാലെ ദമ്പതികള്‍ പൊലീസിനോട് മോശമായി പെരുമാറുകയും ചെയ്തെന്നും പോലീസ് പറയുന്നു. ഇവരുടെ കയ്യില്‍ കര്‍ഫ്യൂ പാസും ഇല്ലായിരുന്നു.

പങ്കജ് ഗുപ്ത, അഭ ഗുപ്ത എന്നിവരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. 'ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉമ്മവെയ്ക്കും. നിങ്ങള്‍ക്കെന്നെ തടയാന്‍ പറ്റുമോ?'' പോലീസിനോട് തര്‍ക്കിക്കുന്നതായി പ്രചരിക്കുന്ന വീഡിയോയിലുണ്ട്. രണ്ടു പേരും മാസ്‌ക് ധരിക്കാതെയാണ് നില്‍ക്കുന്നത്. തുടര്‍ന്ന് പങ്കജ് ഗുപ്തയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?