കാസർകോട്ട് രാവിലെ തന്നെ കനത്ത പോളിംഗ്; മിക്ക സ്ഥാനാർഥികളും നേരത്തേയെത്തി വോട് ചെയ്തു
കാസർകോട്: (www.kasargodvartha.com 06.04.2021) നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ജില്ലയിൽ പുരോഗമിക്കുന്നു. കനത്ത പോളിംഗാണ് മിക്കയിടത്തും രേഖപ്പെടുത്തിയത്. സമാധാനപരമായാണ് പോളിംഗ് ജില്ലയിൽ പുരോഗമിക്കുന്നത്. 10:15 വരെയുള്ള കണക്ക് പ്രകാരം ജില്ലയിലാകെ 22.28 ശതമാനം പേർ വോട് രേഖപ്പെടുത്തി. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലായി ആകെ 1591 ബൂതുകളാണ് നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുക്കിയത്. ആകെ 10,59,967 വോടര്‍മാരാണുള്ളത്. ഇതില്‍ പൊതുവോടര്‍മാരും പ്രവാസി വോടര്‍മാരും ഉള്‍പെടെ 10,58,337 പേരും 1630 സര്‍വീസ് വോടര്‍മാരുമാണുള്ളത്. ആകെ വോടര്‍മാരില്‍ 518501 പേര്‍ പുരുഷന്മാരും 5,41,460 പേര്‍ സ്ത്രീകളും ആറ് പേര്‍ ഭിന്നലിംഗക്കാരുമാണ്.
സ്ഥാനാർഥികളും വളരെ ആവേശത്തോടെ രാവിലെ തന്നെ പോളിംഗ് ബൂതിലെത്തി. കാഞ്ഞങ്ങാട് മണ്ഡലം ഇടത് സ്ഥാനാർഥി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ. യു.പി സ്‌കൂളിലെ 33 നമ്പര്‍ ബൂതില്‍ രാവിലെ 7.15ന് ആറാമതായി വോട് ചെയ്തു. തൃക്കരിപ്പൂരിലെ ഇടത് സ്ഥാനാർഥി എം രാജഗോപാൽ കയ്യൂർ ജി വി എച് എസ് എസിൽ വോട് ചെയ്തു. കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് എം എൽ എ രാവിലെ 8.20 ന് നെല്ലിക്കുന്ന് ഗവ. ഗേൾസ് ഹയർ സെകൻഡറി സ്കൂളിലെ 143 ആം നമ്പർ ബൂതിൽ 53മതായി വോട് ചെയ്തു.
അതേസമയം ഇരട്ട വോട് ചെയ്താല്‍ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ട വോട്.

Keywords: Kasaragod, Kerala, News, Niyamasabha-Election-2021, Vote, Voters list, Poll, District, Manjeshwaram, Uduma, Kanhangad, Trikaripur, Candidate, Top-Headlines, Heavy polling continues in Kasargod; Most of the candidates came early to vote.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment