ബാബരി പള്ളി തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്ജിയെ ഉത്തര്‍പ്രദേശ് സര്‍കാര്‍ ഉപ ലോകായുക്തയായി നിയമിച്ചു


ലഖ്‌നൗ: (https://ift.tt/3tfPd79) ബാബരി പള്ളി തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്ജിയെ ഉത്തര്‍പ്രദേശ് സര്‍കാര്‍ ഉപ ലോകായുക്തയായി നിയമിച്ചു. റിട. സി ബി ഐ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെയാണ് വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്.

പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സ്റ്റാറ്റിയൂടറി അതോറിറ്റിയായ ലോകായുക്തയില്‍ ഒരു ലോകായുക്തയും മൂന്ന് ഉപ ലോകായുക്തമാരുമാണ് ഉണ്ടാവുക. എട്ടു വര്‍ഷമാണ് ഈ പദവിയുടെ കാലാവധി.

News, National, India, Uttar Pradesh, Lucknow, Government, Babri Masjid Demolition Case, Judge, Accused, Lokayuktha, CBI, Retired Judge, Who Gave Babri Case Verdict, Made Deputy Lokayukta In UP


'യാദവിനെ മൂന്നാം ഉപ ലോകായുക്തയായി ഗവര്‍ണര്‍ ഏപ്രില്‍ ആറിന് നിയമിച്ചിരുന്നു. ലോകായുക്ത സഞ്ജയ് മിശ്ര മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു' -ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

സി ബി ഐ പ്രത്യേക കോടതി ജഡ്ജി ആയിരിക്കെ ബാബരി പള്ളി തകര്‍ത്ത കേസില്‍ 2020 സെപ്റ്റംബര്‍ 30നാണ് എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ് എന്നിവരടക്കം 32 പ്രതികളെയും വെറുതെവിട്ട് സുരേന്ദ്ര കുമാര്‍ യാദവ് വിധി പ്രസ്താവിച്ചത്.

Keywords: News, National, India, Uttar Pradesh, Lucknow, Government, Babri Masjid Demolition Case, Judge, Accused, Lokayuktha, CBI, Retired Judge, Who Gave Babri Case Verdict, Made Deputy Lokayukta In UP

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?