സമസ്ത കേന്ദ്ര മുശാവറ അംഗം ഒ മുഹമ്മദ് കുട്ടി മുസ്ലിയാർ അമ്പലക്കടവ് അന്തരിച്ചു
മലപ്പുറം: (www.kvartha.com 23.04.2021) സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ മുഹമ്മദ് കുട്ടി എന്ന ഒ കുട്ടി മുസ്ലിയാർ അമ്പലക്കടവ് (93) അന്തരിച്ചു. വെള്ളിയാഴ്ച പുലർചെ അഞ്ചരയോടെയായിരുന്നു നിര്യാണം. വാർധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു. എസ് വൈ എസ് സംസ്ഥാന വർകിങ് സെക്രടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പുത്രനാണ്.
1928 ലായിരുന്നു ജനനം. കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാർ, പറവണ്ണ മുഹ്‌യുദ്ദീൻ കുട്ടി മുസ്ലിയാർ, അരിപ്ര മൊയ്തീൻ ഹാജി ഉൾപെടെ പ്രഭഗൽഭ പണ്ഡിതരുടെ ശിഷ്യനായിരുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ, കാഞ്ഞിരപള്ളി നൂറുൽ ഹുദാ അറബിക് കോളജ്, കോട്ടയം താഴത്തങ്ങാടി, ഈരാറ്റുപേട്ട, വാഴയൂർ, കണ്ണാടിപ്പറമ്പ്, നിലമ്പൂർ ചന്തക്കുന്ന് , വെള്ളിപറമ്പ്, എടയാറ്റൂർ, തുവ്വൂർ, കോഴിക്കോട് പുതിയങ്ങാടി, കാരശേരി എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്.
കൊണ്ടോട്ടി തുറക്കൽ മദ്ഹറുൽ ഹുദാ അറബിക് കോളജ് പ്രിൻസിപൽ, സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം, നിലമ്പൂർ താലുക് പ്രസിഡന്റ്, സുന്നി മഹൽ ഫെഡറേഷൻ കാളികാവ് മേഖലാ പ്രസിഡന്റ് പദവികളും വഹിച്ചു. 2009 മുതൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: പരേതയായ ഫാത്വിമ. മറ്റുമക്കൾ: ഡോ. അബ്ദുൽ ജലീൽ, മുഹമ്മദലി ഫൈസി, ആയിശ, ജമീല, മൈമൂന, റംല.
Keywords: Malappuram, News, Obituary, Dead Body, Dead, Samastha, O Muhammed Kutti Musliyar Ambalakadavu passed away.
Powered by Info News For You

Comments
Post a Comment