ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി കെ രാമന്‍ അന്തരിച്ചു


കള്ളാര്‍: (https://ift.tt/3avrJ6I) കാസര്‍കോട് ജില്ലയിലെ ദളിത് ആദിവാസി ജനതയുടെ അവകാശപോരാട്ടങ്ങളില്‍ മുന്‍ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച പി കെ രാമന്‍ അന്തരിച്ചു. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റായ പി കെ രാമന്‍ കള്ളാര്‍ മുണ്ടോട്ട് സ്വദേശിയാണ്. കളളാര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. 

ഏറെ നാള്‍ അസുഖബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കള്ളാറിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ബുധനാഴ്ച അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടും പോകും വഴിയായിരുന്നു അന്ത്യം. 

ആദിവാസി - ദളിത് സമൂഹത്തിന് നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ്. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസാന കാലത്തോളം സമര രംഗത്തിറങ്ങിയ നേതാവായിരുന്നു പി കെ രാമന്‍. കള്ളാര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ നിന്ന് 136 വോടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പി കെ രാമന്‍ ജനപ്രതിനിധിയായത്. സി പി എം ജില്ലാ കമിറ്റി അംഗമായ ഒക്ലാവ് കൃഷ്ണനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 

News, Kerala, State, Kasaragod, Treatment, Death, President, Dalit Mahasabha state president PK Raman has passed away


പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച നേതാവായിരുന്നു പി കെ രാമന്‍. പൂടംകല്ല് താലൂക് ആശുപത്രി വഴി കാഞ്ഞിരത്തടിയിലേക്ക് റോഡ് നിര്‍മിച്ച് ടാറിങ് നടത്തിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. പഞ്ചായത്തിനകത്ത് മറ്റു നിരവധി റോഡുകളും നിര്‍മിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ യശോധ. ഏകമകള്‍: ധന്യ രാമന്‍ ( ദളിത് സാമൂഹ്യ പ്രവര്‍ത്തക, തിരുവനന്തപുരം). മരുമകന്‍: രാജന്‍ കോവളം. സഹോദരങ്ങള്‍: പരേതനായ പത്മനാഭന്‍, ആര്‍ടിസ്റ്റ് ശങ്കര്‍, ഭാര്‍ഗവി, ജാനു, പ്രകാശന്‍ (ഫോടോഗ്രാഫര്‍), കമലാക്ഷി, പരേതനായ രവീന്ദ്രന്‍.

Keywords: News, Kerala, State, Kasaragod, Treatment, Death, President, Dalit Mahasabha state president PK Raman has passed away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?