മീൻ പിടിത്തത്തിനിടെ ഇടി മിന്നലേറ്റ് തൊഴിലാളി മരിച്ചു
കാസർകോട്: (www.kasargodvartha.com 13.04.2021) മീൻ പിടിത്തത്തിനിടെ ഇടി മിന്നലേറ്റ് തൊഴിലാളി മരിച്ചു. നെല്ലിക്കുന്നിലെ ബാബുരാജ് (42) ആണ് മരിച്ചത്. നെല്ലിക്കുന്ന് അടുക്കത്ത് ബീചിൽ നിന്ന് രണ്ട് നോടികൽ മൈൽ അകലെ ചൊവ്വാഴ്ച പുലർചെ മൂന്നര മണിയോടെയാണ് അപകടം നടന്നത്. മറ്റ് മൂന്ന് പേരോടൊപ്പം മത്സ്യ ലക്ഷ്‌മി എന്ന യന്ത്ര ബോടിൽ പുറപ്പെട്ടതായിരുന്നു ബാബുരാജ്. രാത്രി മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതിലാണ് അപകടത്തിൽ പെട്ടത്. മിന്നലേറ്റ് ബാബുരാജ് വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പരേതരായ സാമിക്കുട്ടി - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. മക്കൾ: ഷാനിയ, ഹർഷൻ.
സഹോദരങ്ങൾ: ശിശുപാലൻ, രവി, അശോകൻ, ഓമന, മീന, ഭാഗ്യ.
Powered by Info News For You
പരേതരായ സാമിക്കുട്ടി - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. മക്കൾ: ഷാനിയ, ഹർഷൻ.
സഹോദരങ്ങൾ: ശിശുപാലൻ, രവി, അശോകൻ, ഓമന, മീന, ഭാഗ്യ.
Keywords: Kasaragod, Kerala, News, Top-Headlines, Obituary, Death, Fisher-workers, Worker, Worker dies after being struck by lightning while fishing.
Powered by Info News For You

Comments
Post a Comment