അണങ്കൂര്‍-പെരുമ്പളക്കടവ് റോഡ് മെക്കാഡം: ആദ്യറീച്ച് നിര്‍മാണ പ്രവൃത്തി തുടങ്ങി


കാസര്‍കോട് (www.evisionnews.co): അണങ്കൂര്‍- ബെദിര- പെരുമ്പളക്കടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി ആദ്യം റീച്ച് പ്രവൃത്തി തുടങ്ങി. കാസര്‍കോട് മണ്ഡലം എംഎല്‍എ ആസ്തി ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. അണങ്കൂര്‍ ജംഗ്ഷന്‍ മുതല്‍ ജുമാമസ്ജിദ് വരെയാണ് ആദ്യറീച്ചില്‍ മെക്കാഡം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് റോഡ് കിളച്ചെടുക്കുന്ന പ്രവൃത്തി നടന്നുവരുന്നു. എംഎല്‍എ ഫണ്ടില്‍ അനുവദിച്ച അമ്പതു ലക്ഷം രൂപയുടെ രണ്ടാംഘട്ട പ്രവൃത്തി അടുത്ത മാസം ആരംഭിക്കും.

റോഡ് നവീകരണത്തിന്റെ ഭാഗമായി എംഎല്‍എ ആസ്തി വികസന ഫണ്ട് നേരത്തെതന്നെ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക നടപടിക്രമങ്ങളിലെ മെല്ലെപ്പോക്ക് കാരണം പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. കൊല്ലമ്പാടി റോഡ് ജംഗ്ഷന്‍ മുതല്‍ പെരുമ്പളക്കടവ് വരെയുള്ള നവീകരണത്തിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗിന്റെ തീരദേശ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2.47കോടി രൂപ എംഎല്‍എ മുഖേനെ ആവശ്യപ്പെട്ട് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നതിനിടെ അവസാന നിമിഷത്തില്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് നവീകരണ പ്രവൃത്തിക്ക് തടസം നേരിട്ടത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?