പത്തനംതിട്ടയില്‍ സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവം; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
പത്തനംതിട്ട: (www.kvartha.com 17.04.2021) സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് അറസ്റ്റിലായത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പാര മെഡിക്കല്‍ ജീവനക്കാരിയെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂടി റൂമില്‍ എത്തി ജീവനക്കാരിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അനന്തിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Keywords: Pathanamthitta, News, Kerala, Arrest, Arrested, Crime, Hospital, Police, Molestation attempt, Crime, Molestation attempt against hospital employee; Man arrested
Powered by Info News For You

Comments
Post a Comment