അസം നിയമസഭയിലേക്ക് രണ്ടാം ഘട്ട വോടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കകം ബിജെപി എംഎല്‍എയുടെ കാറില്‍ വോടുയന്ത്രം; അട്ടിമറിയെന്ന് കോണ്‍ഗ്രസ്, സംഭവത്തിന്റെ വിഡിയോ വൈറല്‍
ദിസ്പുര്‍: (https://ift.tt/39zMPR3) അസം നിയമസഭയിലേക്ക് രണ്ടാം ഘട്ട വോടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കകം ബി ജെ പി എം എല്‍ എയുടെ കാറില്‍ വോടുയന്ത്രം (ഇലക്‌ട്രോണിക് വോടിങ് മെഷീന്‍- ഇ വി എം) പിടികൂടി.
പാതാര്‍കണ്ടി ബി ജെ പി എം എല്‍ എ കൃഷ്‌ണേന്ദു പാലിന്റെ കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇ വി എം.
പാതാര്‍കണ്ടിയില്‍ സ്ഥിതിഗതികള്‍ കടുത്തതാണെന്ന കുറിപ്പോടെ അസം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അദാനു ഭുയാന്‍ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
AS 10B 0022 രജിസ്‌ട്രേഷന്‍ നമ്പറിലെ വെളുത്ത സ്‌കോര്‍പിയോയില്‍ പെട്ടിയിലാക്കിയ ഇ വി എം വെച്ചിരിക്കുന്നത് വിഡിയോയില്‍ കാണാം. കൃഷ്‌ണേന്ദു പാലിന്റെ വാഹനമാണിതെന്ന് തടിച്ചുകൂടിയ ജനങ്ങള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
സംഭവത്തില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിച്ചതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംപിമാരടക്കം നിരവധി നേതാക്കളും പ്രമുഖരും പ്രതിഷേധവുമായെത്തി.
ബി ജെ പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാടുകള്‍ സ്വീകരിക്കുന്നതിനെതിരെ രാജ്യത്ത് വിമര്‍ശനം ശക്തമായിരുന്നു. 'തെരഞ്ഞെടുപ്പ് കമീഷന്‍ ബി ജെ പിയുടെ പോക്കറ്റിലാണെന്ന് അറിയാമായിരുന്നു. എന്നാല്‍ വോടിങ് മെഷീന്‍ അവരുടെ മടിയിലാണെന്നത് തീര്‍ച്ചയായും പുതിയതും ആശങ്കയുയര്‍ത്തുന്നതുമാണ്. ഇതില്‍ എവിടെയാണ് ജനാധിപത്യം' -മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ബി ജെ പിയോ തെരഞ്ഞെടുപ്പ് കമീഷനോ പ്രതികരിച്ചിട്ടില്ല.
Keywords: News, National, India, Assam, Assembly-Election-2021, Assembly Election, Election, BJP, Congress, Trending, Voters, Machine, Video, Technology, Congress threatens to boycott polls after EVM found in BJP MLA’s car in Assam, videoBreaking : Situation tense after EVMs found in Patharkandi BJP candidate Krishnendu Paul’s car. pic.twitter.com/qeo7G434Eb
— atanu bhuyan (@atanubhuyan) April 1, 2021
Powered by Info News For You

Comments
Post a Comment