കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക
വാഷിങ്ടണ്‍: (www.kvartha.com 25.04.2021) ഇന്ത്യയില്‍ കോവിഡ് വ്യാപനം ക്രമാതീതമായി തുടരുന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി അമേരിക. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
Keywords: Washington, News, World, COVID-19, Help, Blinken, Deeply concerned by India's Covid-19 situation: US state of secretary Blinken
Powered by Info News For You

Comments
Post a Comment