ഉദുമയില്‍ അലയൊലി തീര്‍ത്ത് പടുകൂറ്റന്‍ റോഡ് ഷോ: ബാലകൃഷ്ണന്‍ പെരിയുടെ വിജയത്തിന് യുവാരവം
ഉദുമ (www.evisionnews.co): യുഡിഎഫ് യുവജന വിഭാഗമായ യുഡിഎസ്എഫിന്റെ റോഡ് ഷോ ഉദുമ മണ്ഡലത്തിലെ നാലു പഞ്ചായത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ചട്ടഞ്ചാലില്‍ നിന്നും ആരംഭിച്ച് മേല്‍പ്പറമ്പ്, ഉദുമ, പാലക്കുന്ന്, ബേക്കല്‍, പള്ളിക്കര, പെരിയ, പെരിയാട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം കല്യോട്ട് രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഈനലി ഷിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയ, ബിപി പ്രദീപ് കുമാര്‍, കൈലാസ് അനില്‍, ടിഡി കബീര്‍ തെക്കില്‍, ഹാരിസ് അങ്കക്കളരി, ഷാനവാസ് എംബി, അനൂബ് കല്ലോട്ട്, എന്നിവര്‍ റോഡ്‌ഷോ നയിച്ചു. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് പ്രവര്‍ത്തകരും അണിനിരന്നു.
Powered by Info News For You

Comments
Post a Comment