സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂര്‍ ഇറങ്ങേണ്ട വിമാനം അടിയന്തരമായി നെടുമ്പാശേരിയിലിറക്കി
നെടുമ്പാശേരി: (https://ift.tt/3d4L9Bd) കരിപ്പൂര്‍ ഇറങ്ങേണ്ട വിമാനം അടിയന്തരമായി നെടുമ്പാശേരിയിലിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദമാമില്‍നിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. ടയര്‍ തകരാറിലായതിനെതുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കിയത്.
പറക്കുന്നതിനിടയിലാണു പൈലറ്റിനു ടയര്‍ തകരാറിലായ വിവരം ബോധ്യപ്പെട്ടത്. തുടര്‍ന്നു പുലര്‍ച്ചെ 3.10ന് നെടുമ്പാശേരിയില്‍ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ട് എത്തിച്ചു. വിമാനത്തിന് പരിശോധനകള്‍ നടത്തുന്നുണ്ട്.
Powered by Info News For You

Comments
Post a Comment