തെലങ്കാനയില്‍ പുതിയ പാര്‍ടി പ്രഖ്യാപനത്തിനൊരുങ്ങി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി; പ്രഖ്യാപനം പിതാവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍


വിശാഖപട്ടണം: (https://ift.tt/3d4L9Bd) തെലങ്കാനയില്‍ പുതിയ പാര്‍ടി പ്രഖ്യാപനത്തിനൊരുങ്ങി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മ്മിള. അച്ഛന്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജന്മവാര്‍ഷിക ദിനമായ ജൂലായ് 8നാണ് പുതിയ പാര്‍ടി പ്രഖ്യാപനം. 

വൈ എസ് ആര്‍ കോണ്‍ഗ്രസ് ടികെറ്റില്‍ നേരത്തേ നിയമസഭാംഗമായ മാതാവ് വൈ എസ് വിജയലക്ഷ്മിയും പരിപാടിയില്‍ പങ്കെടുക്കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വിജയലക്ഷ്മി സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

വെള്ളിയാഴ്ച ശര്‍മ്മിളയുടെ നേതൃത്വത്തില്‍ ഖമ്മം ജില്ലയില്‍ ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച്  സങ്കല്‍പ സഭയെന്ന പേരില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഖമ്മത്തെ പവിലിയന്‍ മൈതാനത്ത് നടന്ന സങ്കല്‍പ്പ സഭയിലാണ് പാര്‍ടി പ്രഖ്യാപിക്കുന്ന തിയതി ശര്‍മ്മിള പ്രഖ്യാപിച്ചത്. 

News, National, India, Telangana, Hyderabad, Chief Minister, Sisters, Politics, Father, Mother, Brother, Political Party, YS Sharmila, Andhra Pradesh CM Jagan Mohan Reddy’s Sister to Launch Her Party in Telangana on July 8


ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ ലോടസ് പോണ്ട് വസതിയില്‍നിന്ന് ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാകും ഷാര്‍മിള സമ്മേളനവേദിയില്‍ എത്തിയത്. മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ ശക്തികേന്ദ്രമായിരുന്നു എന്നതു പരിഗണിച്ചാണ് ഖമ്മം തന്റെ ശക്തി പ്രകടനത്തിന് ശര്‍മ്മിള വേദിയാക്കിയത്. കോവിഡ് വ്യാപനം തടയാനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. 

Keywords: News, National, India, Telangana, Hyderabad, Chief Minister, Sisters, Politics, Father, Mother, Brother, Political Party, YS Sharmila, Andhra Pradesh CM Jagan Mohan Reddy’s Sister to Launch Her Party in Telangana on July 8

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?