പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു



മുംബൈ: (https://ift.tt/39Ep4aD) പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. തുടര്‍ന്ന് ന്യൂമോണിയ കൂടി പിടിപെട്ടതോടെമുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

News, National, India, Bollywood, Actor, Cine Actor, Cinema, Director, Death, Hospital, Entertainment, Veteran Bollywood actor-director Tariq Shah passes away


വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേര്‍ തുടങ്ങിയവര്‍ അഭിനയിച്ച ജനം കുണ്ഡലി സംവിധാനം ചെയ്തത് താരിഖാണ്. ബാഹര്‍ ആനെ തക്കാണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. കാദ്വ സച്ച് എന്നൊരു ടെലിവിഷന്‍ ഷോ സംവിധാനം ചെയ്തിട്ടുണ്ട്. മുംബൈ സെന്‍ട്രല്‍, എഹ്‌സാസ്, ഗുംനാം ഹൈ കൊയി, തുടങ്ങിയവയാണ് താരിഖിന്റെ പ്രശസ്തമായ ചിത്രങ്ങള്‍. 

പഴയകാല നടി ഷോമ ആനന്ദാണ് ഭാര്യ. മകള്‍: സാറ.

Keywords: News, National, India, Bollywood, Actor, Cine Actor, Cinema, Director, Death, Hospital, Entertainment, Veteran Bollywood actor-director Tariq Shah passes away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?