ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നത്, കാരണവര്‍ക്ക് എന്തുമാകാമെന്നാണോ?: പിണറായി വിജയൻ കോവിഡ് പ്രോടോകോൾ ലംഘിച്ചെന്ന ആരോപണവുമായി വി മുരളീധരൻ
ദില്ലി: (www.kvartha.com 15.04.2021) മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോടോകോള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രോടോകോള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയതെന്നും രോഗം ബാധിച്ച് ആറാം ദിവസം അദ്ദേഹം ആശുപത്രി വിട്ടെന്നും മുരളീധരന്‍ ആരോപിച്ചു. ആറാം തിയതി കോവിഡ് ബാധിച്ച മകൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് മുഖ്യമന്ത്രി വോട് ചെയ്യാൻ എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സിലല്ലെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏത് ദിവസമെന്ന് വ്യക്തമാക്കണം. നാലാം തിയതിയാണ് ബാധിച്ചതെങ്കില്‍ അന്ന് നടത്തിയ റാലിയും പ്രോടോകോള്‍ ലംഘനമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ആള്‍ പെരുമാറേണ്ട രീതിയിലല്ല മുഖ്യമന്ത്രി പെരുമാറിയത്. ജനങ്ങള്‍ക്ക് ക്ലാസെടുത്ത മുഖ്യമന്ത്രി എന്താണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കാരണവര്‍ക്ക് എന്തുമാകാം എന്നാണോയെന്നും മുരളീധരന്‍ ചോദിച്ചു. കോവിഡ് പ്രോടോകോള്‍ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Keywords: News, New Delhi, Pinarayi Vijayan, Chief Minister, V.Muraleedaran, COVID-19, COVID19, Kerala, Top-Headlines, V Muraleedharan accuses Chief Minister Pinarayi Vijayan of violating Covid protocol.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment