ആലപ്പുഴയില്‍ നിരവധി കേസുകളില്‍ പ്രതിയായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: (www.kvartha.com 12.04.2021) ആലപ്പുഴയില്‍ രണ്ട് കൊലപാതകം ഉള്‍പ്പെടെ 25ലേറെ കേസുകളില്‍ പ്രതിയായ ആളെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നമട അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീടിന് സമീപത്തുവച്ച് ഇയാള്‍ ആക്രമിക്കപ്പെട്ടിരുന്നു.
അഭിലാഷിന്റെ സംഘത്തിലെ മുന്‍ അംഗവും ഒട്ടേറെ കേസുകളില്‍ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാള്‍ അഭിലാഷിനെ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മജുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Alappuzha, News, Kerala, Found Dead, Case, Police, Crime, Attack, Accused of several cases found dead in Alappuzha
Powered by Info News For You

Comments
Post a Comment