കണ്ണൂര്‍ ആര്‍ ടി ഒയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അകൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കണ്ണൂര്‍: (www.kvartha.com 26.04.2021) കണ്ണൂര്‍ ആര്‍ ടി ഒയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക് അകൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. ആര്‍ടിഒ ഉണ്ണികൃഷ്ണന്‍ ആണ് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ എരമ്പത്ത് എന്ന പേരില്‍ വ്യാജ ഫെയ്‌സ്ബുക് പ്രൊഫൈല്‍ ഉണ്ടാക്കി സുഹൃത്തുക്കളോട് ധനസഹായാഭ്യര്‍ത്ഥന നടത്തിയാണ് പണം തട്ടാന്‍ ശ്രമിച്ചത്.
ഞായറാഴ്ചയാണ് വ്യാജ പ്രൊഫൈല്‍ ശ്രദ്ധയില്‍പെട്ടത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമക്ക് വ്യാജ പ്രൊഫൈലില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്ത് 10,000 രൂപ ഓണ്‍ ലൈനായി അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവിങ് സ്‌കൂള്‍ ഉടമ ആര്‍ ടി ഒയെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, Kerala, Complaint, Police, RTO, Facebook, Attempt to extort money by creating fake Facebook account in the name of Kannur RTO
Powered by Info News For You

Comments
Post a Comment