തെരഞ്ഞെടുപ്പ് ജോലിക്കെത്തിയത് മദ്യപിച്ച്; മാനന്തവാടിയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
മാനന്തവാടി: (https://ift.tt/3wtrFhl) മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ജില്ല സൈനികക്ഷേമ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ ജി സുധാകരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മാനന്തവാടി മണ്ഡലം ഭരണാധികാരികൂടിയായ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ആണ് സസ്പെന്‍ഡ് ചെയ്തത്.
മാനന്തവാടി നിയോജക മണ്ഡലം 74-ാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ പോളിങ് ഓഫിസര്‍ 2 ആയിട്ടായിരുന്നു ഇയാള്‍ക്ക് ചുമതല. എന്നാല്‍, ജോലി ചെയ്യാന്‍ കഴിയാത്തവിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ഭരണാധികാരിക്ക് റിപോര്‍ട് നല്‍കുകയായിരുന്നു.
Keywords: News, Kerala, State, Election, Assembly Election, Assembly-Election-2021, Polling, Officer, Punishment, Suspension, Liquor, Came to work drunk; Mananthavadi officer suspended
Powered by Info News For You

Comments
Post a Comment