അമേരികയില്‍ കറുത്തവര്‍ഗക്കാരിയായ കൗമാരക്കാരിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി
ഒഹിയോ: (www.kvartha.com 22.04.2021) അമേരികയില്‍ കറുത്തവര്‍ഗക്കാരിയായ കൗമാരക്കാരിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. മാഹിയ ബ്രയാന്റ്(16)ആണ് കൊല്ലപ്പെട്ടത്. ഒഹിയോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊളംബസിലായിരുന്നു സംഭവം. കത്തി ഉപയോഗിച്ച് മറ്റൊരാളെ ആക്രമിക്കാന്‍ ശ്രമിച്ച കൗമാരക്കാരിയെ പൊലീസ് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെയാണ് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ബോഡി കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്. 16കാരിയുടെ കൊലപാതകം വിവാദമായതോടെ കൗമാരകാരിയെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
Powered by Info News For You

Comments
Post a Comment