സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി: (www.kvartha.com 16.04.2021) സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വിളിച്ചു വരുത്തുകയും ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുകയും ചെയ്യുന്ന ദമ്പതികള്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം എസ് ഗോകുല്‍(ഉണ്ണി 26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ്(അമ്മു 27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ദമ്പതികളുടെ കൂട്ടുപ്രതിയായ ടാക്സി ഡ്രൈവര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ പ്രതികള്‍ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് ബലമായി കാറില്‍ കയറ്റി മുഖത്തു മുളക് സ്‌പ്രേ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടി അണിഞ്ഞിരുന്ന ഒന്നേകാല്‍ പവന്റെ സ്വര്‍ണമാലയും ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു. 

Kochi, News, Kerala, Arrest, Arrested, Crime, Cheating, Police, Cheating by offering opportunity in film; Couple arrested

തുടര്‍ന്ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിട്ടു. വൈറ്റില ഹബ്ബില്‍ നിന്നു മറ്റൊരു പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. 

Keywords: Kochi, News, Kerala, Arrest, Arrested, Crime, Cheating, Police, Cheating by offering opportunity in film; Couple arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?