സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

റിയാദ്: (www.kasargodvartha.com 26.04.2021) സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അടൂര്‍ സ്വദേശി ശില്‍പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ദുബൈയിലുള്ള ഭര്‍ത്താവിനോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ പുറപ്പെട്ടതായിരുന്നു. റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ റിയാദിനടുത്തുള്ള അല്‍ ഖലീജിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം കീഴ്‌മേല്‍ മറിയുകയായിരുന്നു. 

സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടുവര്‍ഷമായി ബുറൈദക്കടുത്ത് അല്‍ ഖസീമില്‍ ബദായ ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്യുകയാണ് ശില്‍പ. 

Riyadh, News, Gulf, World, Top-Headlines, Accident, Death, Nurse, Malayali nurse dies in road accident in Saudi

Keywords: Riyadh, News, Gulf, World, Top-Headlines, Accident, Death, Nurse, Malayali nurse dies in road accident in Saudi 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?