ആവശ്യപ്പെട്ട പണം നല്‍കാത്തതിന് യുവാവ് രണ്ടാനമ്മയെ കുത്തിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
ന്യൂഡെല്‍ഹി: (https://ift.tt/3d4L9Bd) ആവശ്യപ്പെട്ട പണം നല്‍കാത്തതിന് യുവാവ് രണ്ടാനമ്മയെ കുത്തിക്കൊലപ്പെടുത്തി. ഡെല്‍ഹിയിലെ രോഹിണി സെക്ടര്‍ 26 പ്രദേശത്ത് താമസിക്കുന്ന ഷക്കീലയയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഹമ്മദ് മുസ്തഫ എന്ന 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബഹാദര്‍ഗഡിലെ പഞ്ചര്‍ റിപയര്‍ ഷോപ് ഉടമയായ മുഹമ്മദ് മുര്‍താസിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ടത്. പിടികൂടിയ മുസ്തഫയെ കൊലപാതക കുറ്റം ചുമത്തി കേസ് എടുത്തതായും ചോദ്യം ചെയ്തുവരികയാണെന്നും ഡെപ്യൂടി പൊലീസ് കമീഷണര്‍ പ്രണവ് തയാല്‍ പറഞ്ഞു.
മുഹമ്മദ് മുര്‍തസാസിന്റെ ഇയാളുടെ ആദ്യഭാര്യ ബിഹാറിലാണ് താമസം. ആദ്യ ഭാര്യയുടെ മകനായ മുഹമ്മദ് മുസ്തഫയ്ക്ക് നേരത്തെ തന്നെ രണ്ടാനമ്മയായ ഷക്കീലയോട് പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ, കുറച്ച് പണം വേണമെന്ന് മുഹമ്മദ് മുസ്തഫ ഷക്കീലയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഷക്കീല പണം നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ മുസ്തഫ കത്തിയുപയോഗിച്ച് ഷക്കീലയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Powered by Info News For You

Comments
Post a Comment