നടുറോഡില്‍ കട്ടക്കലിപ്പില്‍! ട്രാഫിക് ജാമില്‍ കുടുങ്ങിയ രാഹുല്‍ ദ്രാവിഡ് സമീപത്തുള്ള കാറിന്റെ റിയര്‍ വ്യു മിറര്‍ തല്ലി തകര്‍ക്കുന്നു; വിഡിയോ പങ്കുവച്ച് വിരാട് കോഹ്‌ലി



മുംബൈ: (https://ift.tt/328GAPP) ഇന്ത്യന്‍ ക്രികെറ്റിലെ ശാന്തസ്വഭാവക്കാരനായ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ കട്ടക്കലിപ്പിലുള്ള വിഡിയോ പങ്കുവച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വിഡിയോ കണ്ട ദ്രാവിഡ് ആരാധകരെല്ലാം ആദ്യമൊന്ന് ഞെട്ടി. ട്രാഫിക് ജാമില്‍ കുടുങ്ങിയ ദ്രാവിഡ് ഒപ്പമുള്ള കാറുകളിലെ ആളുകളെ ചീത്ത പറയുന്നതും സമീപത്തുള്ള കാറിന്റെ റിയര്‍ വ്യു മിറര്‍ തല്ലി തകര്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. 

News, National, India, Mumbai, Traffic, Rahul Dravid, Virat Kohli, Video, Social Media, Sports, Cricket, Player, Rahul Dravid Has Anger Issues? Watch Video Shared By Virat Kohli


എന്തൊക്കെ പ്രകോപനമുണ്ടായാലും ശാന്തത കൈവിടാത്ത തങ്ങളുടെ കളിക്കാരന് എന്തുപറ്റിയെന്നായിരുന്നു ആരാധകരെല്ലാം ആദ്യം ചിന്തിച്ചത്. പിന്നീടാണ് വിഡിയോ യഥാര്‍ഥത്തില്‍ നടന്നതല്ല, ദ്രാവിഡ് അഭിനയിച്ച ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ പരസ്യമാണ് വിരാട് കോഹ്‌ലി പങ്കുവച്ചതെന്ന് മനസിലായത്. ക്രെഡ് എന്ന കമ്പനിക്ക് വേണ്ടിയാണ് ദ്രാവിഡിന്റെ പരസ്യചിത്രീകരണം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ദ്രാവിഡിന്റെ പരസ്യം വൈറലാവുകയാണ്.

Keywords: News, National, India, Mumbai, Traffic, Rahul Dravid, Virat Kohli, Video, Social Media, Sports, Cricket, Player, Rahul Dravid Has Anger Issues? Watch Video Shared By Virat Kohli

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?