വീല്‍ചെയറില്‍ എസ്‌കലേറ്ററിലൂടെ അതിവേഗം താഴേക്ക്; വൃദ്ധനെ ഓടിയെത്തി ശരീരം കൊണ്ട് താങ്ങിനിര്‍ത്തി സൂപെര്‍ വുമണ്‍; വിഡിയോ വൈറല്‍

ബീജിംഗ്: (www.kvartha.com 27.04.2021) വീല്‍ചെയറില്‍ എസ്‌കലേറ്ററിലൂടെ അതിവേഗം താഴേക്ക് വന്ന വൃദ്ധനെ ഓടിയെത്തി ശരീരം കൊണ്ട് താങ്ങിനിര്‍ത്തി സൂപെര്‍ വുമണ്‍. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോ വൈറലാവുകയാണ്. ചൈനയിലെ ഒരു സൂപര്‍മാര്‍ക്കറ്റിലാണ് സംഭവം നടക്കുന്നത്.

ഒരു വീല്‍ചെയറില്‍ എസ്‌കലേറ്ററിലൂടെ അതിവേഗം താഴേക്ക് വന്ന വൃദ്ധനാണ് സൂപര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായ സ്ത്രീ രക്ഷകയായത്. വൃദ്ധന്റെ നിലവിളി കേട്ട് ഓടിയെത്തിയ സ്ത്രീ തന്റെ ശരീരം ഉപയോഗിച്ച് വീല്‍ചെയര്‍ പിടിച്ചു നിര്‍ത്തുന്നത് വിഡിയോയില്‍ കാണാം.Woman in China saves elderly man in wheelchair from rolling down escalator, wins praise online, Beijing, News, China, Video, Social Media, Woman, World
ഈ രക്ഷാദൗത്യത്തിനിടെ താഴെ വീഴുന്ന സ്ത്രീയെ സഹായിക്കാന്‍ മറ്റൊരു സ്ത്രീയും ഓടിയെത്തുന്നുണ്ട്. വൃദ്ധന് പിന്നാലെ ഒരു കുട്ടിയും എസ്‌കലേറ്ററിലൂടെ താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. വൃദ്ധനെ രക്ഷിച്ച ശേഷം ഈ സ്ത്രീ തന്നെ ഓടിയെത്തി കുട്ടിയേയും വാരിയെടുക്കുന്നു.

വൃദ്ധന് പ്രശ്നങ്ങളൊന്നും ഇല്ലെന്നും എന്നാല്‍ പിന്നാലെ വീണ കുട്ടിക്ക് ചെറിയ പരിക്കുണ്ടെന്നും സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപോര്‍ട് ചെയ്യുന്നു. സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് പങ്കുവച്ച ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Keywords: Woman in China saves elderly man in wheelchair from rolling down escalator, wins praise online, Beijing, News, China, Video, Social Media, Woman, World.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?