മലയിൻകീഴിൽ സിപിഎം - ബിജെപി സംഘർഷം: ബിജെപി പ്രവർത്തകന്റെ ഗർഭിണിയായ ഭാര്യയ്ക്ക് നേരെ മർദനമുണ്ടായെന്ന് പരാതി
തിരുവനന്തപുരം: (www.kvartha.com 08.04.2021) മലയിൻകീഴിൽ സിപിഎം - ബിജെപി സംഘർഷം. വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഘർഷമുണ്ടായത്. ഇരു പാർടികളുടെയും പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
ഗർഭിണി ഉൾപെടെയുള്ളവർക്ക് പരിക്കേറ്റെന്നാണ് പരാതി. ഇരു വിഭാഗത്തിലുമായി പത്തോളം പേർ മലയിൻകീഴ് പോലീസ് കസ്റ്റഡിയിലുണ്ട്. ബിജെപി പ്രവർത്തകന്റെ ഗർഭിണിയായ ഭാര്യക്ക് നേരെ മർദനമുണ്ടായെന്നാണ് പരാതി. സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായെന്നും പരാതിയുണ്ട്.
Keywords: News, CPM, BJP, Clash, Thiruvananthapuram, Kerala, State, Top-Headlines, Politics, Police, Political party, Assembly-Election-2021, CPM-BJP clash in Malayinkeezhu: pregnant allegedly assaulted.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment