പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണ്; നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്തിപരമായ വിഷയത്തിന്മേലാണെന്ന് ജോസ് കെ മാണി

കോട്ടയം: (www.kvartha.com 01.04.2021) പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് കേരള കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി.
നഗരസഭയിലുണ്ടായ കൈയ്യാങ്കളിയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ആദ്ദേഹം. കൈയ്യാങ്കളി വ്യക്തിപരമായ വിഷയത്തിന്മേലാണ്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിപിഎമും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭയിലെ കൈയ്യാങ്കളിയിൽ സിപിഎം ജില്ലാ നേതൃത്വവും പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നാണ് സിപിഎം ജില്ലാ സെക്രടറി എ വി റസ്സല്‍ പറഞ്ഞത്.

News, Assembly Election, Assembly-Election-2021, Election, Jose K Mani, CPM, Kerala Congress, Kerala, State, Top-Headlines, Politics, Political party, Kottayam,

വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർടികളും തമ്മിൽ ഭിന്നത നിലനിന്നിരുന്നു. കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിങ് കമിറ്റി ചേർന്നതിലെ നിയമ പ്രശ്നം സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

Keywords: News, Assembly Election, Assembly-Election-2021, Election, Jose K Mani, CPM, Kerala Congress, Kerala, State, Top-Headlines, Politics, Political party, Kottayam, In Pala, the LDF is united; Jose K. Mani said that the scuffle in the corporation was on a personal issue.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?