കൊടകര കുഴൽപണ കവർചകേസിൽ 9 പേരെകൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു

തൃശ്ശൂര്‍: (www.kvartha.com 26.04.2021) കൊടകര കുഴൽപണ കവർചക്കേസിൽ ഒൻപത് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം ആരംഭിച്ചത്. ദേശീയപാർടിയുടെ തെരഞ്ഞെടുപ്പിനെത്തിച്ച പണം കവർന്നുവെന്ന ആരോപണം നേരിടുന്ന കേസ് കൂടിയാണിത്.

ഏപ്രിൽ മൂന്നിന് പുലർചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും സംഘം കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധർമ രാജന്റെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം.

News, Thrissur, Police, Case, Malappuram, Kerala, State, Top-Headlines,

സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം നടത്തി സത്യം പുറത്ത് വരണമെന്ന് സിപിഎം ആക്ടിംഗ് സെക്രടറി എ വിജയരാഘവൻ അവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

അതേസമയം നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ പരാതിക്കാരന് നോടീസ് നൽകിയിരുന്നെങ്കിലും അത് സംബന്ധിച്ചുള്ള വിശദദാംശങ്ങൾ കൈമാറിയിട്ടില്ല.

Keywords: News, Thrissur, Police, Case, Malappuram, Kerala, State, Top-Headlines, Nine more people have been taken into police custody in the Kodakara money laundering case.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?