നേരത്തെ 9 വർഷം ജയിലിൽ കിടന്ന യുവാവ് കറങ്ങിനടന്നു; വിവരം കിട്ടിയ പൊലീസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്‌തപ്പോൾ തുമ്പായത് വീട് കുത്തിത്തുറന്ന് നടത്തിയ മോഷണ കേസിന്

കാസർകോട്: (www.kasargodvartha.com 25.04.2021) മോഷണ കേസ് പ്രതി കറങ്ങി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ എടനീരിലെ കവർച കേസ് തെളിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള പഞ്ചായത്ത് പരിധിയിലെ പി എം നവാസ് (38) ആണ് അറസ്റ്റിലായത്.

Man, who sentenced 9 years in prison, wandered off; Taken into police custody on information; arrested on robbery case

 
എടനീർ പെർഡാലമൂലയിലെ ചന്ദ്രകലയുടെ വീട്ടിൽ നിന്ന് ഏപ്രിൽ 20 ന് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും 5000 രൂപയും കവർന്നുവെന്നാണ് കേസ്. അടുക്കള വാതിൽ കുത്തി തുറന്ന് പട്ടാപ്പകലായിരുന്നു മോഷണം. നവാസിൽ നിന്ന് പാദസരവും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്.

വിദ്യാനഗർ സിഐ ശ്രീജിത് കോടേരി, എഎസ്ഐ രാജേഷ്, സിപിഒമാരായ സിയാദ്, നിഷാന്ത് എന്നിവരാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25 ഓളം കേസുകളിലെ പ്രതിയാണ്. ഒമ്പത് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു 2018 ലാണ് പുറത്ത് വന്നത്.

നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Kasaragod, Kerala, News, Jail, Youth, Arrest, Police, Custody, Top-Headlines, Man, who sentenced 9 years in prison, wandered off; Taken into police custody on information; arrested on robbery case.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?