സംസ്ഥാനത്ത് രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാം: കോവിഡ് നിയന്ത്രണ ഉത്തരവ് ഉടൻ

തിരുവനന്തപുരം: (www.kvartha.com 13.04.2021) സംസ്ഥാനത്ത് കോവിവിഡിന്‍റെ നിയന്ത്രണങ്ങൾ നിശ്ചയിച്ച് കൊണ്ടുള്ള വിശദമായ കുറിപ്പ് ചീഫ് സെക്രടറി മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി അംഗീകരിക്കുന്ന മുറക്ക് ഉത്തരവ് ഉടൻ പുറത്തുവിടും. ചീഫ്‌ സെക്രടറി കോർ കമിറ്റി യോഗത്തിലെ നിര്‍ദേശങ്ങളാണ് കൈമാറിയത്.

ബസുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, സപ്ലൈകോ ഹോർടികോർപ് അടക്കം ഉൾപെടുത്തി നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ശൃംഖല സംവിധാനം വേണം, ടെലി ഡോക്ടര്‍ സംവിധാനം ഏര്‍പെടുത്തണം എന്നിങ്ങനെയാണ് പ്രധാന നിര്‍ദേശങ്ങള്‍.

News, COVID-19, COVID19, Thiruvananthapuram, Chief Minister, Pinarayi Vijayan, Kerala, State, Top-Headlines,

സംസ്ഥാനത്തെ രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നതും ഉത്തരവിൽ പരാമർശിക്കും. പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂറാക്കി ചുരുക്കും. ഹോടെലുകളടക്കമുള്ള കടകൾ രാത്രി 9 മണിക്ക് മുൻപ് അടക്കണം. ഹോടെലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്താനും നിര്‍ദേശത്തിൽ പരാമർശിക്കുന്നു.

Keywords: News, COVID-19, COVID19, Thiruvananthapuram, Chief Minister, Pinarayi Vijayan, Kerala, State, Top-Headlines, Which businesses can operate in the state after 9 pm:  Covid control order soon.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?